കൊച്ചി: കാരിമറ്റത്ത് ശ്രീ ഭഗവതി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കലംകരിക്കൽ വഴിപാടുകൾ ഇന്ന് മകരചൊവ്വയ്ക്ക് ആരംഭിക്കും. മകരചൊവ്വ മുതൽ മേടപ്പത്ത് വരെയാണ് ഈ വഴിപാടുകൾ നടത്തുക. മൺകലത്തിൽ അരിവച്ച് ഭദ്രകാളിക്ക് നിവേദിക്കുന്നത് വളരെ വിശിഷ്ടമാണ്. ഭദ്രകാളിക്ക് നിവേദിച്ച കലത്തിലെ നിവേദ്യം കഴിച്ചാൽ പകർച്ച വ്യാധികൾക്ക് ശമനമുണ്ടാകുമെന്നാണ് വിശ്വാസം.
• ഒറ്റക്കലം: പട്ടിണിയും ദാരിദ്ര്യവും അകറ്റുന്നതിനും കുടുംബകലഹങ്ങൾ ഇല്ലാതാകുന്നതിനും തടസങ്ങൾ ഒഴിവാക്കുന്നതിനും രോഗശാന്തിയും ഉദ്ദേശിച്ച് നടത്തുന്നതാണ് ഒറ്റക്കലം
• ഉദരക്കലം: മംഗല്യസൗഭാഗ്യം, ദീർഘസുമംഗലീ സൗഭാഗ്യം, സൗന്ദര്യവർദ്ധനവ്, സമ്പദ്സമൃദ്ധി, ഉദരരോഗ ശാന്തി എന്നിവയ്ക്ക്.
• അയ്ങ്കലം: രോഗശാന്തി, നാൽക്കാലി, കൃഷി എന്നിവയുടെ അഭിവൃദ്ധി, കാര്യസാദ്ധ്യം, തൊഴിൽ പുരോഗതി എന്നിവയ്ക്കുള്ള വഴിപാട്. കലംകരിക്കൽ മുടങ്ങിയാൽ അയ്ങ്കലം പരിഹാരമാകും.