മൂവാറ്റുപുഴ: പൾസ് പോളിയോ ഇമ്മ്യൂണെെസേഷൻ പരിപാടിയുടെ മൂവാറ്റുപുഴ നഗരസഭാതല ഉദ്ഘാടനം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷെെലജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. സതീശൻ സ്വാഗതം പറഞ്ഞു. ഡോ. ജോസഫ് ചാക്കോ, ഡോ. അജിത്, ഡോ. സെൻസി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുക എന്ന സന്ദേശം നൽകുന്നതിനായി പങ്കെടുത്ത എല്ലാ കുട്ടികളുടെ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും തുണിസഞ്ചി നൽകി.