മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതിശാഖയുടെ നവീകരിച്ച പ്രാർത്ഥനാ ഹാളിന്റെ സമർപ്പണവും, ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും 26 ന് ( ഞായർ) രാവിലെ 10 ശാഖ മന്ദിരത്തിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിക്കും. ശാഖ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും.പ്രാർത്ഥന ഹാളിന്റെ സമർപ്പണം യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സംഘടന സന്ദേസം നൽകും. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ കൂപ്പൺ പ്രകാശനവും, അഡ്വ. എൻ. രമേശ് കൂപ്പൺ ആദ്യ വില്പനയും നിർവഹിക്കും. കടയിരിപ്പ് എസ്.എൻ എൻജിനിയറിംഗ് കോളേജ് അസി.പ്രൊഫ. രശ്മില ശ്യാം അനുമോദന പ്രസംഗം നടത്തും. വാളകം ഗ്രാമ പ‌ഞ്ചായത്ത് മെമ്പർമാരായ മദനൻ, സീമ അശോകൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, അജി വേണാൽ , ടി.വി. മോഹനൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ എം.എസ്.വിൽസൻ, എൻ.ആർ.. ശ്രീനിവാസൻ, യൂണിയൻ വനിത സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യൂണിയൻ യൂത്ത് മൂമെന്റ് പ്രസിഡന്റ് എം.ആർ.സിനോജ് എന്നിവർ സംസാരിക്കും. ഉച്ചക്ക് 2ന് മൂവാറ്റുപുഴ സ്രീകുമാര ഭജന ദേവസ്വം ക്ഷത്രത്തിലെ മേൽ ശാന്തി ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർവൈശ്യര്യ പൂജ. പൂജയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിലവിളക്കുമായി എത്തിചേരണമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു.