കൊച്ചി: റിബ്ളിക് ദിനത്തിൽ കൊച്ചിയിൽ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിക്കുന്ന സംഘാടക സമിതി ചെയർമാൻ ഡോ.നീലലോഹിതദാസൻ നാടാർ, ജനറൽ കൺവീനർ പി.കെ.ഉസ്മാൻ എന്നിവർ അറിയിച്ചു.രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സംഗമം അഡ്വ.കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്യും. മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ, അഡ്വ.എ.പൂക്കുഞ്ഞ്, അഡ്വ.കെ.എസ്.മധുസൂദനൻ, കെ.അംബുജാക്ഷൻ, വി.എം.അലിയാർ, തുടങ്ങിയവർ സംസാരിക്കും.