കൊച്ചി: അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഫെബ്രുവരി 8 ന് തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.രാവിലെ പത്തിന് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.പി.ജെ.ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും.

സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേശ്‌ബാബു അദ്ധ്യക്ഷനാകും.വർക്കിംഗ് പ്രസിഡന്റ് സി.എക്സ് ത്രേസ്യ സ്വാഗതവും പി.പി.അനിൽകുമാർ നന്ദിയും പറയും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർ ഉദ്‌ഘാടനം ചെയ്യും.