കൊച്ചി: സർക്കാരിന്റെ തെറ്റായ നിബന്ധനകൾ മൂലം ലൈഫ് പദ്ധതിയിൽ നിന്ന് പട്ടികവർഗക്കാർ പുറന്തള്ളപ്പെടുകയാണെന്ന് കേരള ഉള്ളാടൻ മഹാസഭ ആരോപിച്ചു.

ഇത്തരത്തിലുള്ള പദ്ധതികൾ രൂപീകരിക്കുമ്പോൾ പട്ടികവർഗക്കാരുടെ ജീവിതരീതിയും സാഹചര്യങ്ങളും കണക്കിലെടുത്ത് ഉൗരുകൂട്ടം മുഖേന പ്രത്യേക സമിതി രൂപീകരിച്ച് ഉപഭോക്തൃ ലിസ്റ്റ് തയ്യാറാക്കണമെന്ന് മഹാസഭ ഭാരവാഹികളായ പ്രകാശൻ നക്ളിക്കാട്ട്, സലിംതുരുത്തിൽ,രതീഷ് മീമ്പാറ, കെ.കെ.അജിത്കുമാർ എന്നിവർ ആവശ്യപ്പെട്ടു.