കോലഞ്ചേരി: വിദ്യാർത്ഥികളിൽ ഗണിതത്തിന്റെ പ്രായോഗിക സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരള നടപ്പിലാക്കുന്ന ഗണിതോത്സവം വലമ്പൂർ ഗവ. യു.പി. സ്‌കൂളിൽ നടത്തി. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന പദ്ധതിയിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെത്തു. മഴുവന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ നളിനി മോഹനൻ അദ്ധ്യക്ഷയായി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു മുഖ്യപ്രഭാഷണം നടത്തി. എസ്.എം. സി. ചെയർമാൻ എം.എം. ഷമീർ, ഹെഡ്മാസ്റ്റർ ടി.പിപത്രോസ്, തമ്പി ഗണേശൻ, ഇ.കെ. ബാലകൃഷ്ണൻ നായർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ.വി. റെനി എന്നിവർ പ്രസംഗിച്ചു.