കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ യോഗ പരിശീലനത്തിന്റെ രണ്ടാം വാർഷികം നടത്തി. പ്രസിഡന്റ് കെ.കെ. രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഡി. പദ്മാവതി അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. വജ്രകുമാരി മുഖ്യ പ്രഭാഷണം നടത്തി.