കോലഞ്ചേരി: ശതാബ്ദി ആഘോഷിക്കുന്ന കോലഞ്ചേരി സെയ്ന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ, ടി.ടി.ഐ. എന്നിവയുടെ സംയുക്ത വാർഷികം നടത്തി. സാഹിത്യ നിരൂപകൻ പ്രൊഫ. എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സി.എം. കുര്യാക്കോസിന്റെ അദ്ധ്യക്ഷനായി. ഫാ.ജേക്കബ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗം ബിനീഷ് പുല്യാട്ടേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എൻ. രാജൻ, പ്രിൻസിപ്പൽമാരായ പി.പി. മിനി മോൾ, കെ.ഐ. ജോസഫ്, റീന വർഗീസ്, ഹെഡ്മിസ്ട്രസുമാരായ കെ.ടി. സിന്ധു, ജിൻസി കെ. ബേബി, പി.ടി.എ. പ്രസിഡന്റ് റെജി എം. പോൾ, ഡോ. പോൾ വി. വർഗീസ് എന്നിവർ പ്രസംഗിച്ചു.