അങ്കമാലി: പ്ലാസ്റ്റിക് നിരോധനം മൂലം വീട്ടമ്മമാർക്കുണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് തുണിസഞ്ചിയുമായി മൂക്കന്നൂർ ലയൺസ് ക്ലബ്. കുടുംബശ്രീയുമായി സഹകരിച്ച് ലയൺസ്‌ക്ലബ് രണ്ടായിരത്തോളം പേർക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വർഗീസ്, ഗ്രേസി റാഫേൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ബെന്നി ഇഞ്ചിപ്പറമ്പിൽ, സോൺ ചെയർമാൻ സെബി തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. ബിബീഷ്, ലീലാമ്മ പോൾ, ജിഷ ജോജി, അംഗങ്ങളായ ഏല്യാസ് കെ തരിയൻ, മോളി വിൻസെന്റ്, വി.സി. കുമാരൻ, ഡെയ്‌സി ഉറുമീസ്, സ്വപ്ന ജോയി, എം.പി ഔസേഫ്, എ.സി. പൗലോസ്, സൂസൺ ഏല്യാസ്, ബീന ജോൺസൺ, സി.ഡി.എസ് വൈസ് പ്രസിഡന്റ് ലിസി ജെയിംസ് എന്നിവർ പ്രസംഗിച്ചു.