കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ത്വക്ക് രോഗ നിർണയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ത്വക്ക് രോഗ നിർണയ ക്യാമ്പും, ബോധ വത്കരണ ക്ളാസും നടത്തി. ഡോക്ടർമാരായ അജി അബ്രാഹം, ബഹനാൻ സന്തോഷ് എന്നിവർ നേതൃത്വം നല്കി. പ്രാഥമിക രോഗ നിർണയത്തിന് ഡോക്ടർമാരായ എറ്റിൻ, എം.എസ് സാന്റോ, റഹ്മത്ത് എ.സമദ് എന്നിവർ നേതൃത്വം നല്കി.