കാലടി: എം.സി.റോഡിലെ മറ്റൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ചെമ്പിശേരി റോഡിന്റെ വീതി കൂട്ടൽ പുരോഗമിക്കുന്നു. റോഡിന്റെ വീതി കൂട്ടലിന്റെ ഭാഗമായി കെ.റ്റി ഡി.സിയുടെ മതിൽ പൊളിച്ച് നീക്കി.മറ്റൂർ ജംഗ്ഷനൽ മുതൽ കാലടി- മഞ്ഞപ്ര റോഡിലെ കൈപ്പട്ടൂർ വരെ എത്തുന്ന രണ്ട് കിലോമിറ്റർ ദൂരമാണ് വീതി കൂട്ടുന്നത്.എട്ട് മീറ്റർ വീതിയിലായിരുന്ന റോഡ് 15 മീറ്ററായി കൂട്ടി. അതിനായി റോഡരികിലെ 50-ഓളം വ്യക്തികൾ ഭൂമി വിട്ട് നൽകി.ഭൂഉടമകളും,സംസ്കൃത യൂണിവേഴ്സിറ്റിയും,കെടി.ഡി.സിയും സ്ഥലം വിട്ട് നൽകി.മൂന്ന് മീറ്റർ വീതിയോളം 15 സെൻറ് ഭൂമി സർക്കാർ വിട്ട് നൽകി. മറ്റ് സ്വകാര്യ വ്യക്തികളും ലക്ഷങ്ങൾ വില വരുന്ന ഭൂമിയാണ് വിട്ട് നൽകിയതെന്ന് യെന്ന് റോജി എം.ജോൺ എം. എൽ. എ പറഞ്ഞു. .. 2.50 കോടി രൂപ ബഡ്ജറ്റിൽ നടക്കുന്ന റോഡ് വികസനം , പദ്ധതി കാലാവധിക്കുള്ളിൽ തന്നെ തീർക്കുമെന്ന് എം എൽ എ പറഞ്ഞു.കാലടി ടൗണിലെ ഗതാഗത കുരുക്കിന് 60 ശതമാനം പരിഹാരമാകുന്ന റോഡ് വികസനത്തിന് ഒന്നിച്ച് നിൽക്കുമെന്ന് പ്രമുഖ വ്യവസായികളായ പവിഴം ആന്റണിയും, തങ്കച്ചൻ തോട്ടത്തിലും അഭിപ്രായപ്പെട്ടു.പ്രദേശത്തെ നാട്ടുകാരുടെ പ്രതിനിധിയായ് ജോയ് പ ന പ റ മ്പിയും നേതൃത്വം നൽകി. .കെടി.ഡി.സി മാനേജർ ജെയ് ബി കൊല്ലൻ മാലിലും പിന്തുണയുമായി രംഗത്തുണ്ട് .