പറവൂർ : പുത്തൻവേലിക്കര കീഴൂപ്പാടം പള്ളിയിൽ തിരുനാളിന് ഇന്ന് വൈകിട്ട് അഞ്ചിന് ഫാ.ഡോ.ഫ്രാൻസിസ്ക്കോ പടമാടൻ കൊടിയേറ്റും. അഞ്ചരയ്ക്ക് കുർബാന, ഏഴരയ്ക്ക് നാടകം.. തിരുനാൾ ദിനമായ 26ന് രാവിലെ ഒമ്പതരയ്ക്ക് കുർബാനയ്ക്ക് ഫാ.ഫിലിപ്പ് തൈപറമ്പിൽ കാർമികത്വം വഹിക്കും. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, വൈകിട്ട് അഞ്ചരയ്ക്ക് കൃതജ്ഞതാബലി, രൂപം എടുത്തുവയ്ക്കൽ, ഏഴരയ്ക്ക് ഗാനമേള.