കൊച്ചി: വിദേശ രാജ്യങ്ങളിൽ പഠനത്തിനും തൊഴിലിനും പോകുന്ന കത്തോലിക്കാ യുവജനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് വിഷൻ 2020 സംഘടിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കാനഡ മിസിസാഗ രൂപതാ ബിഷപ്പ് ജോസ് കല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ, ഫാ. ജോസഫ് ആലഞ്ചേരി, സംസ്ഥാന കൗൺസിലർ ആൽവിൻ ജോസ് ഞായർകുളം, ദിവ്യ വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ചുമോൾ ജോണി പൊന്നമ്പേൽ എന്നിവർ പ്രസംഗിച്ചു.