വൈപ്പിൻ:എസ്.ശർമ്മ എംഎൽഎ സംഘടിപ്പിക്കുന്ന ജനകീയ അദാലത്തിനു മുന്നോടിയായി റേഷൻകാർഡുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേലുള്ള രണ്ടാംഘട്ട ഹിയറിംഗ് ഇന്നലെ ഞാറക്കൽ മാഞ്ഞുരാൻ സെന്ററിൽ വച്ച് നടത്തി. ഞാറക്കൽ,എളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും ലഭിച്ച താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട അപേക്ഷകൾ മാത്രമാണ് ഇന്നലെ പരിഗണിക്കുന്നത്. ജനകീയ അദാലത്തിൽ ലഭിച്ച അപേക്ഷകളിലേറെയും റേഷൻ കാർഡുമായി ബന്ധപ്പെട്ടതായതിനാലാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹിയറിങ്ങ് സംഘടിപ്പിക്കുന്നതെന്ന് എസ്.ശർമ്മ എംഎൽഎ വ്യക്തമാക്കി.