വൈപ്പിൻ: ചെറുമീൻ പിടുത്തം മൂലം കടലിലെ മത്സ്യസമ്പത്ത് വറ്റി വരണ്ടതിനെ തുടർന്ന് പ്രധാന മത്സ്യബന്ധന മേഖലയായ മുനമ്പം സ്തംഭനാവസ്ഥയിലേക്ക് .
ചെറുമീൻ പിടുത്തം വ്യാപകമായതോടെ കടലിൽ പ്രജനനം കുറഞ്ഞു. മത്സ്യങ്ങൾക്ക് വളർച്ചയുമില്ലാതായി.

മുനമ്പത്തു നിന്ന് പോകുന്നവർ ചെറുമീൻ പിടുത്തം ഒഴിവാക്കുന്നുണ്ടെങ്കിലും കോഴിക്കോട്, പൊന്നാനി, കൊല്ലം, നീണ്ടകര പ്രദേശങ്ങളിൽ നിന്നും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും പോകുന്ന ബോട്ടുകൾ ചെറുമീൻ പിടുത്തം യഥേഷ്ടം നടത്തുന്നു. മുനമ്പം-കൊച്ചി മേഖലയിലുള്ളതു പോലെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ നടപടി അവിടങ്ങളിലില്ല.
ബോട്ടുകളിൽ പണിയെടുക്കുന്നവർ കൂടുതലും കുളച്ചാൽകാരും മറ്റ് അന്യ സംസ്ഥാന ക്കാരുമാണെങ്കിലും ഹാർബറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരെല്ലാം നാട്ടുകാർ തന്നെയാണ്. തരകൻമാർ, കച്ചവടക്കാർ,കയറ്റിറക്ക് തൊഴിലാളികൾ എന്നിവർ പ്രതിസന്ധിയിലാണ്. ബോട്ടുടമകൾ, മീൻ വണ്ടികൾ, ഐസ് പ്ലാന്റുകൾ, മറൈൻ വർക്ക്‌ഷോപ്പുകൾ, ബോട്ട്‌യാർഡുകൾ, തുടങ്ങി മത്സ്യ വ്യവസായത്തിലെ വിവിധ മേഖലകളിലെല്ലാംമത്സ്യസമ്പത്തിന്റെ കുറവ് ബാധിച്ചു.

കടലിൽ ഇറങ്ങുന്നത്ബോട്ടുകളിൽ 15 ശതമാനംമാത്രം

മത്സ്യസമ്പത്ത് വറ്റി വരണ്ടു

മുനമ്പം കേന്ദ്രീകരിച്ച് അഞ്ഞൂറോളം യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങൾ

അതിലേറെ വള്ളങ്ങളും