കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്റെ യംഗ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി ദക്ഷിണ കേരളത്തിൽ എട്ട് അഫിലിയേറ്റഡ് അക്കാഡമികൾ ആരംഭിക്കും. ലോകോത്തര നിലവാരത്തിൽ കോച്ചും ഏകീകൃത പാഠ്യപദ്ധതിയുമുൾപ്പെടെ സാങ്കേതിക പിന്തുണയും ക്ലബ് അക്കാഡമികൾക്ക് നൽകും.

ആറിനും 18നും വയസിനിടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

ഈ മാസം 25 മുതൽ രണ്ടാഴ്ച അക്കാഡമികളിൽ സൗജന്യ ട്രയൽ നടക്കും. ബ്ളാസ്റ്റേഴ്സ് ടെക്‌നിക്കൽ ഡയറക്ടർ മരിയോ മരിനിക്കയുടെ നേതൃത്വത്തിലാണ് ട്രയൽ.