കിഴക്കമ്പലം: മോറയ്ക്കാല കെ.എ.ജോർജ് മെമ്മോറിയൽ വനിതാവേദിയുടെ നേതൃത്വത്തിൽ 'പൊതു ഇടം എന്റേതും' എന്ന മുദ്റാവാക്യമുയർത്തി സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ വനിതകളുടെ രാത്രി നടത്തം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസ്സി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സെലിൻ ഏബ്രഹാം, വനിതാവേദി പ്രസിഡന്റ് സൂസൻ അനിൽ, സെക്രട്ടറി ജെസ്സി ഐസക്, എന്നിവർ നേതൃത്വം നൽകി. മോറയ്ക്കാലയിൽ നിന്നു രാത്രി 11ന് ആരംഭിച്ച റാലി പള്ളിക്കരയിൽ സമാപിച്ചു.