കിഴക്കമ്പലം: പ്രതിഭ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ കാണിനാട് അജാക്‌സ് എഫ്.സി വിജയികളായി. ജി.കെ ഗ്രൂപ്പ് എം.ഡി ജോർജ് ആന്റണി സമ്മാനം വിതരണം ചെയ്തു. കൺവീനർ പോളി പീറ്റർ, ഫാ.ജിയോ കടവിൽ, സജി സെബാസ്റ്റ്യൻ, സോയി കളമ്പാട്ട്, പീറ്റർ ജോസഫ്, പോൾ.പി.കുരീയ്ക്കൽ, ബിനു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.