sn
ശ്രീനാരായണവിദ്യാപീഠം പബ്ലിക് സ്കൂൾ വാർഷികം അസിസ്റ്റന്റ് കലക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശ്രീനാരായണവിദ്യാപീഠം പബ്ലിക് സ്കൂൾ വാർഷികം അസിസ്റ്റന്റ് കലക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാപീഠം പ്രസിഡന്റ് കൈഷക് ബാബു അദ്ധ്യക്ഷത വഹിച്ചു. കലാകായിക രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പ്രഫ.എം കെ.സാനു പുരസ്കാരംനൽകി. സ്കൂൾ മാനേജർ എം.എൻ.ദിവാകരൻ,പ്രിൻസിപ്പൽ രാഖി പ്രിൻസ്, തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ ചന്ദ്രികദേവി, കൗൺസിലർമാരായ വി.ആർ.വിജയകുമാർ, രാധികവർമ, പി.ടി.എ പ്രസിഡന്റ് സനിൽ കുഞ്ഞച്ചൻ ,സ്കൂൾ ക്യാപ്ടൻ സി.എസ്.ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.