kacheri-
ഇരുട്ടിൽ കച്ചേരി മൈതാനം

പറവൂർ : കച്ചേരി മൈതാനിയിൽ സ്ഥാപിച്ച വഴിവിളക്കുകൾ കണ്ണടച്ചിട്ട് നാളുകളേറെയായി. രാത്രിയിൽ കൂരിരുട്ടിലാണ് പൈതൃക മൈതാനം. പല ഭാഗങ്ങളിൽ ഒട്ടേറെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നു പോലും തെളിയുന്നില്ല. പ്രവേശന കവാടങ്ങൾ തുറന്നു കിടക്കുന്നതിനാൽ രാത്രിയിൽ നടന്നും വാഹനങ്ങളിലും മൈതാനിയിലൂടെ കടന്നുപോകാറുണ്ട്. . വഴിവിളക്കുകൾ തെളിയാത്തതിനാൽസാമൂഹ്യവിരുദ്ധർക്കുള്ള ഇടത്താവളം. കോടതി കെട്ടിടങ്ങളുടെ വരാന്തയിലുള്ള വെളിച്ചം മാത്രമേ മൈതാനിയിലുള്ളൂ. ‌സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കച്ചേരി മൈതാനി മുഴുവൻ ടൈലുകൾ വിരിച്ചു. എല്ലാംപൊട്ടിപൊളിഞ്ഞു ..

സർക്കാർ ഓഫീസുകൾക്കും ഭീഷണി

വ ആറു കോടതികൾ, സബ് ട്രഷറി, താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ് എന്നിവ കച്ചേരിമൈതാനിയിൽ പ്രവർത്തിക്കുന്നു. മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവ സമീപത്തുണ്ട്. ദിനംപ്രതി ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. മൈതാനംസംരക്ഷിച്ചുചുമതല നഗരസഭക്കാണ്. ചിലദിവസങ്ങളിൽ ജോലിക്കാർ അടിച്ചുവാരുന്നതൊഴിച്ചാൽ യാതൊരു പ്രവർത്തനവും നടക്കുന്നില്ല.

ഒഴിഞ്ഞുമാറി കളി

മൈതാനത്തിന്റെ നടത്തിപ്പ് മാത്രമാണ് തങ്ങൾക്കെന്ന് നഗരസഭപറയുന്നു.

അറ്റകുറ്റപ്പണികൾ നടത്തേണ്ടതു ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെയല്ലെന്ന് ടൂറിസംവകുപ്പും പറയുന്നു. രണ്ടു കൂട്ടരും ഏറെനാളായി ഒഴിഞ്ഞുമാറി കളിക്കുകയാണ്.

മൈതാനം നവീകരിച്ചത്ടൂറിസം വകുപ്പ്

ചെലവ്

ഒന്നേകാൽ കോടി

വിളക്കുകൾപൊട്ടിച്ചിതറി.

പോസ്റ്റ് ചരിഞ്ഞു

തറയോടുകൾ ഒന്നാകെ പൊട്ടി

തെരുവുനായ്ക്കളും വിഷപ്പാമ്പുകളും