മൂവാറ്റുപുഴ: ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ വാർഷികവും രക്ഷകർത്തൃ സമ്മേളനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂൾ ഓഡിറ്റേറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ, ആരക്കുഴ സെൻറ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോൺ മുണ്ടയ്ക്കൽ, സിസ്റ്റർ ഡിവീന, സിസ്റ്റർ റിനി മരിയ,ഡോണ സജി,സിബി കുര്യാക്കോ,ജോൺസൺ കെ.മാത്യു,റോസ് മേരി ജയിംസ് തുടങ്ങിയവർ സംസാരിക്കും.