മൂവാറ്റുപുഴ: ദൈവ സഭകൾ കൈകോർക്കുന്ന ഗോസ്പാൽ ഹീലിംഗ് ക്രൂസേഡ് ബ്ലസ്സ് മൂവാറ്റുപുഴ 24, 25, 26 ദിവസങ്ങളിൽ മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലും, ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലം സുവിശേഷ പ്രഭാഷണം നടത്തുന്ന രവി എബ്രാഹം എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 9 വരെ പ്രഭാഷണം നടത്തും. മൂവാറ്റുപുഴയിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ പൊന്തക്കോസ്ത സഭകളുമടങ്ങുന്ന 150ഓളം ചർച്ചുകളിൽ നിന്നുള്ളവർ ഒത്തുചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പാസ്റ്റർ വിൻസൻറ് മുല്ലശ്ശേരിൽ, പാസ്റ്റർ ജോജോ ഡാനിയൽ, പാസ്റ്റർ ജോമോൻ ജോൺ, പാസ്റ്റർ ഇസഡ്. എബ്രാഹം എന്നിവർ പങ്കെടുത്തു.