മൂവാറ്റുപുഴ: അന്തർ ദേശീയ തലത്തിൽ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ നടത്തിയ ഗണിത ശാസ്ത്ര മത്സരത്തിൽ വാഴക്കുളം ബത്‌ലഹേം ഇന്റർ നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഉന്നത നേട്ടം കൈവരിച്ചു.സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ മുട്ടം അരിയാമ്മാക്കൽ ജോജിയുടെയും ആഷ്‌ലിയുടെയും മകളായ ജോ ആൻ ലിസ ജോജി അന്തർ ദേശീയ തലത്തിൽ ഒന്നാം റാങ്കും വാഴക്കുളം മഞ്ഞളിൽ സോണിയുടെയും ടീനയുടെയും മകൻ ജോൺ ഇമ്മാനുവേൽ സോണി മൂന്നാം റാങ്കും കരസ്ഥമാക്കി. ബത്‌ലഹേം ഇന്റർനാഷണൽ സ്‌കൂളിന് ഇതിന് മുമ്പും ഇത്തരം നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്ര അദ്ധ്യാപികയായ സിമി അനിലാണ് പരിശീലനം നൽകിയത്. സ്‌കൂളിൽ നടന്ന യോഗത്തിൽ ഉന്നത വിജയം കൈവരിച്ചവരെ അഭിനന്ദിച്ചു.