നെടുമ്പാശേരി: ചെങ്ങമനാട് ഗവ: ഹയർസെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്‌സ് 'ഇന്ത്യൻ റിപ്പബ്‌ളിക്കിന്റെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർനടത്തി.
മാദ്ധ്യമ നിരൂപകൻ അഡ്വ.എ.ജയശങ്കർ പ്രഭാഷണം നടത്തി. ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർതൃ പ്രതിനിധികളുമാണ് സെമിനാറിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ ഡി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വി. സന്തോഷ്, അനിൽ ലൗസൺ, എസ്.ടി. സുഷമകുമാരി, പി.ടി. സിജു, കെ.പി. ബിനി, ജിഷ, വിദ്യാർത്ഥി പ്രതിനിധി ആദിത്യ, മുഹമ്മദലി ചെങ്ങമനാട് തുടങ്ങിയവർ നേതൃത്വം നൽകി.