lift
പ്രവർത്തന രഹിതമായ ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ്

ആലുവ: ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് നാല് വർഷംപി​ന്നി​ടുന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് പണം നൽകാമെന്ന് പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ. കഷ്ടപ്പെടുന്നത് പൊതുജനങ്ങളും ജീവനക്കാരും . വ്യാപക പ്രതിഷേധം ഉണ്ടാകുമ്പോൾ മാത്രമാണ് ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നത് . താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. .

തൊട്ടില്ല, എം.എൽ.എ ഫണ്ട് !

പ്രതിഷേധത്തെ തുടർന്ന് ലിഫ്റ്റിന് അൻവർ സാദത്ത് എം.എൽ.എ ഫണ്ട് അനുവദി​ച്ചിട്ടിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഉപയോഗിക്കാനായിട്ടില്ല. കൗൺസിലർമാർ അടക്കമുള്ളവരുടെ അഭ്യർത്ഥന മാനിച്ചാണ് എം.എൽ.എ. റവന്യൂ അധികൃതരടക്കമുള്ളവരുമായി ബന്ധപ്പെട്ട് പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ തുക അനുവദിച്ചത്.ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ആവശ്യപ്പെട്ടെങ്കിലും രണ്ട് വർഷമായിട്ടും അധികൃതർ നൽകിയിട്ടില്ല.

ലി​ഫറ്റി​ന്റെ കാര്യം ജില്ല കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും തുടർ നടപടികൾ ഉണ്ടായി​ല്ല. . റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ മൂലമാണ് ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത്.

അൻവർസാദത്ത് എം.എൽ.എ.

ലിഫ്റ്റ് പ്രവർത്തനസജ്ജമാക്കണം

സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം.

ഡൊമിനിക്ക് കാവുങ്കൽ, ലത്തീഫ് പൂഴിത്തറ, പി.എ. അബ്ദൾ സമദ്, ജോയി പാലാട്ടി

താലൂക്ക് വികസന സമിതിഅംഗങ്ങൾ

നേരത്തെ പലരും ലിഫ്റ്റിൽ കുടുങ്ങി

പ്രതിഷേധ സൂചകമായി വിവിധ സംഘടനകളും താലൂക്ക് സമിതി അംഗങ്ങളും പലവട്ടം ലിഫ്റ്റിന് റീത്ത് സമർപ്പിച്ചു

മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന റീസർവേ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ജോയി​ന്റ് ആർ.ടി ഓഫീസ് എന്നി​വടങ്ങളി​ലേക്ക് പോകുന്നവർ വലയുന്നു