മൂവാറ്റുപുഴ:പെരുമറ്റം ഓട്ടോ തൊഴിലാളി യൂണിയൻ 6മത് വാർഷികവും മതപ്രഭാഷണ പരമ്പരയും ഇന്ന് ആരംഭിക്കും. ഇന്ന് രാത്രി എട്ടിന് പെരുമറ്റം ജുമാ മസ്ജിദിന് സമീപം നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ചക്കരപറമ്പ് ജുമാമസ്ജിദ് ചീഫ് ഇമാം നിസാർ അഹ്‌സനി നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ബഷീർ പടിഞ്ഞാറ്റിക്കുടി അദ്ധ്യക്ഷത വഹിക്കും. അൽഹാഫിള് ഷമീസ്ഖാൻ നാഫിഇ പ്രഭാഷണം നടത്തും. നാളെ രാത്രി എട്ടിന് എം.എം.ബാവ മൗലവി അങ്കമാലിയും 24ന് രാത്രി എട്ടിന് അൽഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയും പ്രഭാഷണം നടത്തും. 25ന് നടക്കുന്ന സമാപന സമ്മേളനം പെരുമറ്റം ജുമാമസ്ജിദ് ഇമാം അബ്ദുൽ ഹമീദ് അൻവരി ഉദ്ഘാടനം ചെയ്യും. കെ.പി.അനസ് അദ്ധ്യക്ഷത വഹിക്കും.ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.