plantations

കൊച്ചി: സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം, തോട്ടങ്ങളുടെ ഡേറ്റാ ബാങ്ക്, വ്യവസായ ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കൽ, തോട്ടവിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കൽ, പൊതുമേഖലയി​ലെ 24 തോട്ടങ്ങൾ ലാഭകരമായി നടത്താനുള്ള കർമ്മപദ്ധതി എന്നിവയാണ് കരട് തോട്ടം നയം മുന്നോട്ടുവയ്ക്കുന്നത്.
തൊഴിൽ-നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാനും നിർദ്ദേശമുണ്ട്. ഇടവിള കൃഷി തോട്ടം നയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി​ പറഞ്ഞു.

റബറിനായി സിയാൽ മാതൃകയിൽ കമ്പനി

തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്താൻ ശ്രമി​ക്കും. തോട്ടംമേഖലയും വനം വകുപ്പുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. അടഞ്ഞുകി​ടക്കുന്ന 13 തോട്ടങ്ങൾ തുറക്കാൻ സഹകരണ മേഖലയുടെ സഹായം തേടും. റബറിന് ന്യായവില കിട്ടാൻ സിയാൽ മാതൃകയിൽ വൻകിട റബർ ഫാക്‌ടറി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.