അങ്കമാലി :ബൈപ്പാസിന് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിന് 275.5 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭ്യമായെന്ന് അങ്കമാലി എം.എൽ.എ റോജി എം. ജോൺപറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് കൺസൾട്ടിംഗ് ഏജൻസിയായ കിറ്റ്‌കൊ തയ്യാറാക്കിയ പുതുക്കിയ പദ്ധതിക്ക് അംഗീകാരം നൽകിയത്. കരയാംപറമ്പ് മുതൽ അങ്കമാലി റെയിൽവെ സ്റ്റേഷൻ വരെ 3.115 കിലോമീറ്റർ ബൈപ്പാസ് മണ്ണിട്ട് നികത്തി പണിയുന്നതിനായിരുന്നു ആദ്യം കിഫ്ബി 190 കോടി രൂപ അനുവദിച്ചത്. എന്നാൽ പാരിസ്ഥിതിക പ്രശ്‌നവും, വെള്ളപ്പൊക്കവും ചൂണ്ടിക്കാട്ടി ഇതിൽ മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട 1.795 കിലോമീറ്റർ എലിവേറ്റഡ് ആയി പണിയണമെന്ന് എം.എൽ.എ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു.