കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ (യു.എസ്.ഐ) 53ാമത് ദേശീയ സമ്മേളനം 'യുസിക്കോൺ 2020' ഇന്നു (23) മുതൽ 26 വരെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

കേരളത്തിലെ യൂറോളജിക്കൽ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ന്​ വൈകിട്ട് 6 ന് മുതിർന്ന യൂറോളജിസ്റ്റ് പ്രൊഫ. റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കുര്യൻ ജോസഫ് വിശിഷ്ടാതിഥിയാകും. ഓർഗനൈസിംഗ് ചെയർമാൻ ഡോ .ജോർജ് .പി. അബ്രഹാം, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. വിനോദ് കെ.വി, യു.എസ്.ഐ പ്രസിഡന്റ് ഡോ. മധു എസ് അഗർവാൾ, സെക്രട്ടറി ഡോ. രാജീവ് ടി.പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും.

യൂറോളജി ശസ്ത്രക്രിയയിൽ റോബോട്ടുകളുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പ്രാധാന്യത്തെ പറ്റിയും പുതിയ ചികിത്സാ രീതികളും ചർച്ചകളും ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കുമെന്ന് സെക്രട്ടറി ഡോ. വിനോദ് കെ.വി പറഞ്ഞു.