കൊച്ചി: കേരള സർക്കാർ സഹകരണ വകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി വായനാമത്സരം സംഘടിപ്പിക്കുന്നു.

ഒമ്പതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എം.ടിയുടെ രണ്ടാമൂഴം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, പി. വത്സലയുടെ നെല്ല്, സി. രാധാകൃഷ്ൺറെ മുൻപേ പറക്കുന്ന പക്ഷികൾ, യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്നീ നോവലുകളാണ് വായിക്കാൻ തിരഞ്ഞെടുത്ത പുസ്തകങ്ങൾ.

ഈ പുസ്തകങ്ങൾ വായിച്ചവർക്ക് ചോദ്യാത്തര പരിപാടിയിലൂടെ വിജയികളെ കണ്ടെത്തും. www.krithibookfest.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്‌കൂളിൽ നിന്ന് പ്രായവും ക്ലാസും വ്യക്തമാക്കുന്ന രേഖ മത്സരത്തിൽ പങ്കെടുക്കാൻ ഹാജരാക്കണം.