ആലുവ:മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള അഖിലേന്ത്യ ഇൻറർ സ്‌ക്കൂൾ ഇൻവിറ്റേഷൻ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് വൈകിട്ട് 4.30ന് നടക്കും. സമാപന സമ്മേളനത്തിൽ ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും. സംഘാടക സമിതി ചെയർമാൻ എം ഒ ജോൺ അദ്ധ്യക്ഷത വഹിക്കും. തമ്പാൻ തോമസ്, ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് കെ. മാത്യു തുടങ്ങിയവർ സംസാരിക്കും.
ആലുവയിലെ ഫുട്‌ബോൾ മേഖലയിൽ നിറസാന്നിദ്ധ്യവും, ആലുവ വെറ്ററൻസ് ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ സ്ഥാപക പ്രഡിഡന്റുമായ യു.പി. എബ്രഹാമിനെ ആദരിക്കും. ആലുവയിൽ നിന്നുള്ള മുൻ ഫുട്‌ബോൾ താരം കെ.കെ. ശിവദാസനെ 'പ്രൈഡ് ഓഫ് ആലുവ സോക്കർ' പുരസ്‌ക്കാരം നൽകി വേദിയിൽ ആദരിക്കും.