കൊച്ചി: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വിഡിയോഗ്രാഫേഴ്‌സ് യൂണിയൻ (കെ.പി.വി.യു) മാർച്ച് 6, 7, 8 തീയതികളിൽ കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടത്തുന്ന ഒബ്‌സ്‌ക്യൂറ 2020 ഫോട്ടോഗാഫി മേളയുടെ ലോഗോ സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി പ്രകാശനം ചെയ്തു. കളമശേരി സീപാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ അനിൽ കോട്ടയം അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ. ചന്ദ്രൻ പിള്ള വെബ്‌സൈറ്റിന്റെ പ്രകാശനവും കെ.പി.വി.യു ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ ഫേസ്ബുക്ക് പേജിന്റെ പ്രകാശനവും നിർവഹിച്ചു. ഭാരവാഹികളായ ജോബി ജോൺ , ഹക്കീം മണ്ണാർക്കാട്, വൈ എസ് ബിനുകുമാർ, സുരേഷ് കാസർകോട്, ക്രിസ്റ്റഫർ വാടി, എൻ ആർ ഉമാനാഥൻ, അബ്ദുൽ നൗഷാദ്, ലിജു എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക്: 80758 14194, 85477 58247