ഫോർട്ട് കൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ സർവീസ് കഴിഞ്ഞ ദിവസവും പണിമുടക്കി.തിങ്കളാഴ്ച രാവിലെയോടെ ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് നിറയെ യാത്രക്കാരും വാഹനങ്ങളുമായി പുറപ്പെട്ട റോ റോയാണ് യന്ത്രതകരാറിനെ തുടർന്ന് നിശ്ചലമായത്.തുടർന്ന് റോ റോ ഫോർട്ടുകൊച്ചിയിൽ അടുപ്പിച്ച് യാത്രക്കാരെ ഇറക്കി യാർഡിലേക്ക് കൊണ്ടുപോയി. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് ബോട്ട് സർവീസ് നിർത്തിയതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. റോ റോ നിലച്ചതോടെ ഇരുകരകളിലും യാത്രക്കാരുടെയും വാഹനങ്ങളുടെയും നീണ്ട നിര തുടർന്നു. പിന്നീട് ഉച്ചക്ക് ശേഷം റോ റോ സർവീസ് ആരംംഭിച്ച.യഥാ സമയം രണ്ട് റോ റോയും സർവീസ് നടത്താൻ കൊച്ചിൻ കോർപ്പറേഷൻ മുൻകൈയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതു സംബന്ധിച്ച് യാത്രക്കാർ കൊച്ചിൻ കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ചില സമയങ്ങളിൽ ജീവനക്കാർ ഇല്ലാത്തതിന്റെ പേരിൽ ഒരു റോ റോ സർവീസ് നടത്തുന്നതും യാത്രക്കാർക്ക് വിനയാണ്. ഇതു മൂലം എറണാകുളത്തേക്ക് പോകേണ്ട നിരവധി ജോലിക്കാരും വിദ്യാർത്ഥികളുമാണ് ദുരിതം അനുഭവിക്കുന്നത്.