dharnna
.കുമ്പളംപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നു വിതരണം മുടങ്ങുന്നതിനെതിലും, പ്രദേശത്തെബണ്ടുകൾ കെട്ടി ഓരുവെളളം കേറുന്നത് തടയാൻശ്രമിക്കാത്തതിലും പ്രതിഷേധിച്ച് കുമ്പളംമണ്ഡലംകോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽധർണ നടത്തി.മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ് ധർണ ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്.കുമ്പളംപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നു വിതരണം മുടങ്ങുന്നതിലും,പ്രദേശത്തെ ബണ്ടുകൾ കെട്ടി ഓരുവെളളം കേറുന്നത് തടയാൻശ്രമിക്കാത്തതിലും പ്രതിഷേധിച്ച് കുമ്പളം മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ് ധർണ ഉദ്ഘാടനം ചെയ്തു. ഫാമസിസ്റ്റ് അവധിയിൽ പോകുമ്പോഴും, ഓഫ് ദിവസങ്ങളിലും മരുന്ന് വിതരണമില്ല. ഇത് മൂലം അത്യാസന്ന അവസ്ഥയിലുള്ളവർ ഉൾപ്പടെ നൂറികണക്കിന് രോഗികൾ പഞ്ചായത്തിൽ കഷ്ടപ്പെടുകയാണ്. ഫാർമസിസ്റ്റില്ലാത്തവർ ആശുപത്തിയിൽ മരുന്നവിതരണം ചെയ്യുവാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അധികൃതർ ന്യായീകരിക്കുകയല്ലാതെ പകരം ഫാർമസിസ്റ്റിനെ നിയോഗിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് മെബർമാരായ,ഷെർളി ജോർജ്,സിറ്റി.അനീഷ്, റസീനസലാം,എം.വി.ഹരിദാസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ.മണിയപ്പൻ,ബ്ലോക്ക് ജനറൽ സെക്രട്രറിഎൻ.പി.മുരളീധരൻ, എം.ഡി. ബോസ്,ജോസ് വർക്കി,ലൈജുകടമാട്ട്, രെൻജുപുതിയേടത്ത്,വി.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.