കൂത്താട്ടുകുളം: ഐക്യട്രേഡ് യൂണിയൻ നഗരസഭ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം കൂത്താട്ടുകുളത്ത് മനുഷ്യച്ചങ്ങല തീർത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ചങ്ങലയിൽ സിപിഐ എം ഏരിയാ സെക്രട്ടറി ആദ്യ കണ്ണിയായി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം, നഗരസഭ ഉപാദ്ധ്യക്ഷ വിജയ ശിവൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് എം.എം അശോകൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ കെ ദേവദാസ് എന്നിവർ സംസാരിച്ചു.