ആലുവ: കോക്ലിയർ ഇംപ്ലാൻറിസ് അസോസിയേഷൻ ആൻറ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്‌സ്) സംസ്ഥാന സമ്മേളനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സിയാക്‌സ് പ്രസിഡൻറ് പി.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എസ്.എസ്.എം ഡയറക്ടർ ഡോ. അഷീൽ, എൻ.ഐ.പി.എം.ആർ ജോ. ഡയറക്ടർ ബാബു പ്രസാദ്, കോക്ലിയർ ഇംപ്ലാൻറ് സർജൻമാരായ ഡോ. മനോജ്, ഡോ. സുനിൽ, ഓഡിയോളജിസ്റ്റ് ജീന, യു.സി കോളജ് പ്രിൻസിപ്പൽ പുന്നൂസ്, പിന്നണി ഗായിക സിത്താര ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ പി.എ. റഷീദ് സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ നജ്മുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.പി.എം.ആർ ജോ.ഡയറക്ടർ ചന്ദ്രബാബു, ഡോ.ഷറഫുദീൻ, ഓഡിയോളജിസ്റ്റ് ലിബിന, സിനിമ താരം സുബി സുരേഷ്, സിയാക്‌സ് സെക്രട്ടറി അനീഷ്, സിമി ജെറി, ഇസ്മയിൽ കളമശേരി, സുധീഷ്, നവാസ് ആലുവ, ലത്തീഫ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.