കൊച്ചി : മരടിലെ ഫ്ലാറ്റ് ഉടമകളിലെ അവസാന രണ്ട് അപേക്ഷകർക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ട പരിഹാരം നൽകി. ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ അധ്യക്ഷനായ കമ്മിറ്റി 275 അപേക്ഷകളിലായി 249 ഉടമകൾക്കും നഷ്ട പരിഹാരം നൽകി. ബാക്കിയുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇതുവരെ 145 പേർ അപേക്ഷിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ കാലാവധി മാർച്ച് 10 അവസാനിക്കും. ബാക്കി തുക ലഭിക്കുന്നതിന് ഫെബ്രുവരി നാലിന് മുമ്പ് അപേക്ഷ നൽകണമെന്നും കമ്മിറ്റി വ്യക്തമാക്കി.