ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനംജൂബിലി ആഘോഷങ്ങൾ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സേതു അദ്ധൃക്ഷത വഹിച്ചു. ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ് ജേതാവ് പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണനെ ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, സാഹിതൃകാരി ഡോ. മൃൂസ് മേരി ജോർജ്, പ്രവാസി എഴുത്തുകാരി സബീന എം. സാലി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ, ഗ്രന്ഥശാലാസംഘം നേതൃസമിതി കൺവീനർ കൂടൽ ശോഭൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.കെ. ഷാനവാസ്, ജേൃാതി ഗോപകുമാർ, ഗീത സലിംകുമാർ, ഇന്ദിര കുന്നക്കാല എന്നിവർ പ്രസംഗിച്ചു.
ലൈബ്രറി വനിതാവേദി സംഘടിപ്പിച്ച ലഹരിവിമുക്തസദസ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു.