കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2020-ലെ ഉത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പ്രസാദ ഊട്ടിനായി 30,000 സ്ക്വയർ ഫീറ്റിൽ കൂറ്റൻ പന്തലിന്റെ കാൽനാട്ടുകർമ്മം ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരിപ്പാടിന്റെ പൂജയോടെ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദും ഹരി നമ്പൂതിരിപ്പാടും ചേർന്ന് നിർവഹിച്ചു. പ്രസാദ ഊട്ടിനോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങൾക്കായുള്ള പന്തൽ കൊച്ചിൻ ഡെക്കറേഷൻസിലെ ശ്രീധരനും കുടുംബവും വഴിപാടായി എറണാകുളത്തപ്പന് സമർപ്പിക്കും. ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി ഭാരവാഹികളായ പി.രാജേന്ദ്ര പ്രസാദ്, എ.ബാലഗോപാൽ, വി.എസ് പ്രദീപ്, ഐ.എൻ. രഘു, ടി.വി കൃഷ്ണമണി, എസ്.എൻ. സ്വാമി എന്നിവരും കമ്മിറ്റി അംഗങ്ങളായ പി.വി അതികായൻ, വിപിൻ ചന്ദ്രബാബു, ആലപ്പാട്ട് മുരളീധരൻ, ശരത്ത്കുമാർ, ജയറാം കുറ്റിക്കാട്, സുബ്രഹ്മണ്യൻ, പ്രിയ നന്ദകുമാർ, ശ്രീധരൻ മൂസ്, ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.