കോലഞ്ചേരി: കടയിരുപ്പ് ഗവ.എൽ.പി. സ്‌കൂളിൽ കിഴക്കമ്പലം അന്ന കിറ്റെക്‌സ് സ്‌കൂബീഡേയുടെ സഹകരണത്തോടെ തണൽ പദ്ധതി നടപ്പാക്കി. എല്ലാ കുട്ടികളേയും മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് കുട സമ്മാനിക്കുന്നതിന് കിറ്റെക്‌സ് കമ്പനി ആവിഷ്‌കരിച്ച പദ്ധതി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വി. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും കിറ്റെക്‌സ് സിവിൽ എൻജിനീയറുമായ ബി. രൂപേഷ് പദ്ധതിയുടെ വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ സി.കെ. രാജൻ, പി.ടി.എ പ്രസിഡന്റ്ടി.ഡി. ഉണ്ണികൃഷ്ണൻ, എം.സി. പൗലോസ് എന്നിവർ പ്രസംഗിച്ചു.