കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. വി.പി സജീന്ദ്രൻ എം.എൽ.എ മുഖ്യാഥിതിയി. പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് ഇടപ്പരത്തി, സി.കെ അയ്യപ്പൻകുട്ടി, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, ജോൺ.പി മാണി, കില ജില്ലാ കോ.ഓർഡിനേറ്റർ ഡോ.അനുപമ നാരായണൻ, ബി.ഡി.ഒ കെ.ആർ ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.