കൊച്ചി: ആഢംബര ബസുകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി എംപ്ളോയീസ് അസോസിയേഷൻ സി.ഐ.ടി.യു തേവര യൂണിറ്റ് പ്രകടനവും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ. മോഹനൻ, ഒ.പി. അനൂപ്, എം.കെ. സുർജിത്ത്, ടി.പി. ജെജി, കെ.എസ്. ജെയ്സൺ, കെ.എം മനു എന്നിവർ പ്രസംഗിച്ചു.