കൊച്ചി: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ പുക്കാട്ടുപടിയിലെ ചാർട്ടർ സ്കൂൾ ഏറ്റെടുത്ത് കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ (കൊച്ചിൻസ് ) ആരംഭിക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിലാകും സ്കൂളെന്ന് ഉപദേശകനും ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയുമായ ജി. വിജയരാഘവൻ പറഞ്ഞു. അക്കാഡമിക് ഡയറക്ടറും യു.കെ. സ്വദേശിയുമായ റിച്ചാർഡ് ഹിലെബ്രാൻഡ് മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകും. അടുത്ത അദ്ധ്യയനവർഷം ഒന്നു മുതൽ ക്ളാസുകളിൽ പ്രവേശനം നൽകും. സി.ബി.എസ്.ഇ ക്ളാസുകളും തുടരുമെന്ന് പ്രിൻസിപ്പൽ മോളി സിറിൽ പറഞ്ഞു.
മസ്കറ്റിലെ സൈഫ് ഹരാസി ഗ്രൂപ്പ് ചെയർമാൻ ജോർജ് എം. തോമസാണ് സ്കൂൾ ആരംഭിക്കുന്നത്. അദ്ദേഹം പ്രസിഡന്റും സപ്ന ജോർജ് എക്സിക്യൂട്ടീവ് ഡയറക്ടറും ഐസക് വർഗീസ് ഡയറക്ടറുമാകും.
പത്തേക്കർ സ്ഥലത്ത് രണ്ടു ലക്ഷം ചതുരശ്രയടി കെട്ടിടം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്.