കൊച്ചി: വിദഗ്ദ്ധ തൊഴിലാളികളെ വളർത്തിയെടുക്കാൻ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) പദ്ധതി.

വിവിധ തൊഴിലുകളിൽ പ്രായോഗിക പരിശീലനം നൽകി കുറഞ്ഞത് മൂന്നു മാസം തൊഴിലും ഉറപ്പാക്കുന്നതാണീ പദ്ധതി.

പരിശീലനത്തിന്റെ മുഴുവൻ ചെലവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.

പരിശീലനം നൽകുന്ന മുഴുവൻ പേർക്കും തൊഴിൽ നൽകുമെന്ന് മലപ്പുറം തിരുവേലിയിലെ പോപ്പീസ് ബേബികെയർ മാനേജിംഗ് ഡയറക്ട‌ർ ഷാജു തോമസ് പറഞ്ഞു.

തയ്യൽ, ഡിസൈനിംഗ് എന്നിവയിലുൾപ്പെടെ എട്ടു കോഴ്സുകളിലാണ് പരിശീലനം. 750 പേർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. ജോലി തേടിയെത്തുന്ന ബഹുഭൂരിപക്ഷവും അവിദഗ്ദ്ധരാണ്.

നൈപുണ്യത്തിനൊപ്പം ഇംഗ്ളീഷ് ഭാഷ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിലും പരിശീലനം നൽകുമെന്ന് മാനേർമാരായ വിനോദ്, പ്രമീഷ്, ഫെൻസൺ എന്നിവർ പറഞ്ഞു.