benny-behanan-m-p
ഒക്കൽ ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി, ചാക്കുണ്ണി പൗലോ, മോളി ചാക്കുണ്ണിഎന്നിവർ ചേർന്ന് നിർവഹിക്കുന്നു

പെരുമ്പാവൂർ: ഒക്കൽ ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ പറക്കാടൻ വീട്ടിൽ ചാക്കുണ്ണി പൗലോ സൗജന്യമായി നൽകിയ പത്ത് സെന്റ് ഭൂമിയിൽ 44 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി, ചാക്കുണ്ണി പൗലോ, മോളി ചാക്കുണ്ണി എന്നിവർ ചേർന്ന് നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രമാ ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് വർഗ്ഗീസ്, ജില്ലാ അംഗം ശാരദാ ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അൻവർ മുണ്ടേത്ത്, ബ്ലോക്ക് മെമ്പർ സിസിലി ഇയോബ്, ഗായത്രി വിനോദ്, ചെയർപേഴ്‌സൺ മാരായ സിസു ടീച്ചർ, അൻവർ മരയ്ക്കാർ ജെസി ഷാജു, അംഗങ്ങളായ ലിസി ലിൻസ്, അനിൽ കെ എൻ, അമ്പിളി ജോഷി, സന്തോഷ്, ജിനീഷ് പി.എം., ഫൗസിയ സുലൈമാൻ ഷീനാ ബെന്നി, വിലാസിനി സുകുമാരൻ, വാർഡ് മെമ്പർ മിനി സാജൻ മെഡിക്കൽ ഓഫീസർ ഡോ. സുശീല എന്നിവർ പ്രസംഗിച്ചു.