rama-babu
ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിലുള്ള ചിത്രകലാപരിശീലനകളരിയും കളറിംഗ് മത്സരവും ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമബാബു ഉദ്ഘാടനം ചെയ്യുന്നു

ഒക്കൽ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ കാമസ് സ്‌കൂൾ ഒഫ് ആർട്‌സ് പെരുമ്പാവൂരിന്റെ സഹകരണത്തോടെ നടന്ന ചിത്രകലാപരിശീലനകളരിയും കളറിംഗ് മത്സരവും ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമബാബു ഉദ്ഘാടനം ചെയ്തു. ഷാനവാസ് മുടിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി.വി.ശശി, സ്‌കൂൾ മാനേജർ ടി.ടി സാബു, എ.വി സന്തോഷ്, കെ.അനുരാജ്, എം.ബി രാജൻ, എം.വി ബാബു എന്നിവർ സംസാരിച്ചു.