കൊച്ചി: ഓൾ ഇന്ത്യാ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ ജില്ലാ സമ്മേളനം നടക്കുന്നതിനൈൽ 28 ന് (ചൊവ്വ) ബ്യൂട്ടീഷ്യൽ സ്ഥാപനങ്ങൾ തുറക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗത്ത് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനാണ് സമ്മേളനം. അഖിലേന്ത്യാ ചെയർമാൻ സി.ടി. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. കെ.ജി. ശിവൻ അദ്ധ്യക്ഷത വഹിക്കും. കെ.കെ. രാജൻ, എം.എൻ. സത്യൻ, പി. ബാലകൃഷ്ണ മേനോൻ, ജയശാന്തി, മധു മാനന്തവാടി എന്നിവർ പ്രസംഗിക്കും.