അങ്കമാലി:നാട് നീളെ മദ്യഷാപ്പുകൾ തുറന്ന് ഇടത് സർക്കാർ കേരളത്തെ ഭ്രാന്താലയമാക്കുകയാണെന്ന് കേരള മദ്യവിരുദ്ധ എകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കെ സി ബി സി മദ്യവിരുദ്ധ സമിതിയും, കേരള മദ്യവിരുദ്ധ എകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ജനസഹ്രസ പ്രതിഷേധവായ് മൂടി കെട്ടി നിൽപ്പ് സമരം ഉൽഘാടനം ചെയ്യുകയായിരുന്നു ജസ്റ്റീസ്.എകോപന സമിതി സംസ്ഥാന്ന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം എൽ എ മുഖ്യ സന്ദേശം നൽകി.ബസീലീക്ക റെക്ടർ ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ.ജോർജ് നേരെ വീട്ടിൽ, കെ എ പൗലോസ്, സിസ്റ്റർ റോസ്മിൻ, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചൻ, ഡോ.തങ്കം ജേക്കബ്, പ്രൊഫ.കെ കെ കൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.