കൊച്ചി: കായംകുളം കരിമുയ്ക്കൽ സനാതന ധർമ്മ ഗുരുകുല ക്ഷേത്രവും പന്തിരുകുല സനാതന ധർമ്മ പരിപാലന സംഘവും ചേർന്ന് ഫെബ്രുവരി 8, 9 തീയതികളിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധി ഓഡിറ്റോറിയത്തിൽ പന്തിരുകുല ജ്ഞാനയജ്ഞവും മാനവ സാഹോദര്യ മഹാസംഗമവും നടത്തും. തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനാകും. ബാല പ്രജാപതി അടികളാർ ഭദ്രദീപം തെളിയിക്കും. ഐ .എസ്.ആർ.ഒ മുൻ ചെയർമാൻ പ്രൊഫ. ജി മാധവൻ നായർ പ്രഭാഷണം നടത്തും. ജ്ഞാനയജ്ഞത്തിന് സ്വാമി ശിവാനന്ദ ശർമ്മ നേതൃത്വം നൽകും. ഫെബ്രുവരി 9 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പന്തിരുകുല മാനവ സാഹോദര്യ മഹാ സംഗമം കൊടിക്കുന്നേൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
22 ന് രാവിലെ 11ന് നടക്കുന്ന എറണാകുളം ജില്ലാ വിളംബര സമ്മേളനം ഹൈബി ഈഡൻ എം .പി ഉദ്ഘാടനം ചെയ്യും. തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനാകും. സ്വാമി ശിവാനന്ദ ശർമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. സീനിയർ സയന്റിസ്റ്റ് ഡോ. എം .കെ കണ്ടോരനെ ചടങ്ങിൽ ആദരിക്കും.